കിടങ്ങൂരിൽ ഒരു വയസുകാരി കുളിമുറിയിലെ ബക്കറ്റിൽ വീണ് മരിച്ചു
കോട്ടയം: കിടങ്ങൂരിൽ ഒരു വയസുകാരി കുളിമുറിയിലെ ബക്കറ്റിൽ വീണ് മരിച്ചു.കിടങ്ങൂർ സൗത്ത് ഞാറക്കാട്ടിൽ ജയേഷ് -ശരണ്യ ദമ്പതികളുടെ മകൾ ഭാഗ്യ ആണ് കുളിമുറിയിലെ ബക്കറ്റിൽ കമിഴ്ന്നു വീണ് മരിച്ചത്.
ഇന്ന് വൈകിട്ട് 4മണിയോടെയാണ് സംഭവം.ശരണ്യയുടെ വീടായ ചെമ്പിളാവ് വളർകോട് വീട്ടിൽ വച്ചായിരുന്നു അപകടം ഉണ്ടായത്അച്ഛൻ രാമപുരം ബീവറേജസിലെ ജീവനക്കാരൻ ആണ്