അറസ്റ്റ് ഭയന്ന് മുങ്ങിയ പി സി ജോർജിനെ കാണിച്ചുകൊടുക്കുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് യുവാവ്

കോട്ടയം:മുസ്‌ലിം വിരുദ്ധ- വിദ്വേഷ പ്രസം​ഗവുമായി ബന്ധപ്പെട്ട കേസിൽ കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ അറസ്റ്റ് ഭയന്ന മുങ്ങിയ പി സി ജോർജിനെ കാണിച്ചുകൊടുക്കുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് യുവാവ്. ഈരാറ്റുപേട്ട തെക്കേക്കര സ്വദേശിയായ സഹൽ കൊല്ലംപറമ്പിലാണ് പ്രഖ്യാപനവുമായി രം​ഗത്തെത്തിയിരിക്കുന്നത്.

പി സി ജോർജിനെ കാണിച്ചുകൊടുക്കുന്നവർക്ക് 50000 രൂപ പാരിതോഷികമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇപ്പോഴാണ് 50,000 രൂപയെന്നും രാത്രിയായാൽ ഒരു ലക്ഷമാവുമെന്നും സഹൽ പറഞ്ഞു

വാഹന കച്ചവടക്കാരനായ സഹൽ പി സി ജോർജിന്റെ അയൽവാസി കൂടിയാണ്. ജോർജിന് വേണ്ടി തിരച്ചിൽ തുടരുകയാണ്. അയാൾ മുങ്ങിയിരിക്കുകയല്ലേ. ഇതുവരേയും കണ്ടെത്താനായിട്ടില്ല. ഈ സാഹചര്യത്തിലാണ് ഇത്തരമൊരു പ്രഖ്യാപനമെന്നും സഹൽ പറഞ്ഞു. അയാൾ ഇനിയൊരിക്കലും അയാൾ ആരെയും ആക്ഷേപിക്കരുത്. ഒരു മതത്തിലുള്ളവരേയും അധിക്ഷേപിക്കരുത്.

. പി സി ജോർജിനെ കാണിച്ചുതരണം എന്നില്ല, അയാൾ ഉള്ള സ്ഥലം കൃത്യമായി കാണിച്ചുതന്നാലും മതി പണം കൊടുക്കുമെന്ന് സഹൽ വ്യക്തമാക്കി.

അതേസമയം  ഒളിവില്‍ കഴിയുന്ന പിസി ജോര്‍ജജിനായി കൊച്ചി പൊലീസ് അന്വേഷണം തുടരുന്നു.

ഗണ്‍മാനില്‍ നിന്നും അടുത്ത ബന്ധുക്കളില്‍ നിന്നും പൊലീസ് വിവരങ്ങള്‍ തേടി. പിസി ജോര്‍ജ് എവിടെ എന്ന കാര്യത്തില്‍ കൊച്ചി പൊലീസിന് ഇപ്പോഴും വ്യക്തതയില്ല. ഇന്നലെ പി.സി ജോര്‍ജ്ജിന്‍റെ ഈരാറ്റുപേട്ടയിലെ വീട്ടില്‍ എത്തി പൊലീസ് തിരഞ്ഞിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല.ജോര്‍ജിന്‍റെ ഗണ്മാനെയും അടുത്ത ബന്ധുക്കളെയും ചോദ്യം ചെയ്തെങ്കിലും വിവരങ്ങള്‍ കിട്ടിയിട്ടില്ല. വീട്ടിലെ സിസിടിവി പൊലീസ് പരിശോധിച്ചിരുന്നു.

എറണാകുളം വെണ്ണലയിലെ വിദ്വേഷപ്രസംഗക്കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെയാണ് അറസ്റ്റ് ചെയ്യുന്നതിനായി പൊലീസ് ശ്രമം

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page