അങ്കണവാടികളില്‍ കുട്ടികള്‍ക്ക് ഇനിമുതൽ പാലും മുട്ടയും തേനും നല്‍കും
കോട്ടയം :അങ്കണവാടികളില്‍ കുട്ടികള്‍ക്ക് പാലും മുട്ടയും തേനും നല്‍കും ആഴ്ചയില്‍ രണ്ട് ദിവസം വെച്ച് ഇവ നല്‍കാനാണ് തീരുമാനം.ചൊവ്വ, വെള്ളി ദിവസങ്ങളിലാണ് കോഴിമുട്ടയും തേനും നല്‍കുക. തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ പാല് നല്‍കും. സമ്ബുഷ്ട കേരളം പദ്ധതിയുടെ ഭാഗമായാണ് വനിതാ ശിശുവികസന വകുപ്പിന്റെ നീക്കം.
റാഗിപ്പൊടി കുറുക്കിയത്, ഉപ്പുമാവ്, കഞ്ഞി എന്നിവയാണ് നിലവില്‍ നല്‍കുന്നത്. ആറ് തുള്ളി തേനാണ് ഒരു കുട്ടിക്ക് നല്‍കുക. ഹോര്‍ട്ടികോര്‍പ്പുമായി ചേര്‍ന്ന് വിതരണം നടത്തുന്ന പദ്ധതിക്ക് തേന്‍കണം എന്നാണ് പേരിട്ടിരിക്കുന്നത്. മില്‍മ പാല്‍, അല്ലെങ്കില്‍ ക്ഷീരസംഘങ്ങളിലെ പാലോ വേണം നല്‍കാന്‍.
ഇവ ലഭിക്കാത്ത ഇടങ്ങളില്‍ ക്ഷീര കര്‍ഷകരില്‍ നിന്ന് നേരിട്ട് വാങ്ങാം. പാല്‍ വിതരണം ചെയ്യുന്ന ദിവസം കുട്ടി അവധിയായാല്‍ പിറ്റേദിവസം തൈരോ മോരോ നല്‍കും. പാലും മുട്ടയും പ്രഭാത ഭക്ഷണത്തോടൊപ്പം ആവും നല്‍കുക. പത്ത് ദിവസത്തില്‍ കൂടുതല്‍ പഴക്കമുള്ള മുട്ട ഉപയോഗിക്കരുത്. നിലവില്‍ അങ്കണവാടികളില്‍ വിതരണം ചെയ്യുന്ന മറ്റ് ഭക്ഷണങ്ങളും ഇതോടൊപ്പം തുടരും.