ആഗ്രഹമുണ്ടെങ്കിൽ ആകാശത്തിനുമപ്പുറം വളരാം. സന്തോഷ് ജോർജ് കുളങ്ങര
കാഞ്ഞിരപ്പള്ളി : ആഗ്രഹങ്ങളും അഭിലാഷങ്ങളും ആണ് എല്ലാ നേട്ടങ്ങളുടേയും അടിത്തറ എന്നും അതുണ്ടെങ്കിലെ ഏതു ഉയരത്തിലും എത്താൻ കഴിയുകയുള്ളു എന്നും ലോക സഞ്ചാരി സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞു. പൂഞ്ഞാർ നിയമസഭാ മണ്ഡലത്തിൻ്റെ പരിധിയിലുള്ള ഹൈസ്കൂൾ ,ഹയർ സെക്കൻ്ററി, വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ഗുണമേന്മ വർധിപ്പിക്കുക, ബഹുമുഖ പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ എ യുടെ നേതൃത്വത്തിലുള്ള എം എൽ എ സർവ്വീസ് ആർമി നടപ്പിലാക്കുന്ന ‘ഫ്യൂച്ചർ സ്റ്റാർസ്” എന്ന വിദ്യാഭ്യാസ ഗുണമേന്മ പദ്ധതിയുടെ ഈ അധ്യായന വർഷത്തെ സമാപനം കൂവപ്പള്ളി അമൽജ്യോതി എൻജിനീയറിംഗ് കോളേജിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രശസ്ത സിനിമ താരം ഗിന്നസ് പക്രു മുഖ്യ പ്രഭാഷണം നടത്തി.അമൽജ്യോതി എൻജിനീയറിംഗ് കോളജ് പ്രിൻസിപ്പൽ ഡോ.ലില്ലിക്കുട്ടി ജേക്കബ്, ഫാക്കൽട്ടി ഫാ. സിജു പുല്ലമ്പ്ലായിൽ, ഗിന്നസ് ജേതാവ് അബീഷ് , സെന്റ്. മേരിസ് റബഴ്സ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ സണ്ണി ജേക്കബ് ഇടയ്ക്കാട്ട്,
ഫ്യൂച്ചർ സ്റ്റാർസ് ഡയറക്ടർ ഡോ.ആൻസി ജോസഫ്, പ്രൊഫ. ടോമി ചെറിയാൻ, ഡോ..മാത്യു കണമല, അഭിലാഷ് ജോസഫ് . എന്നിവർ പ്രസംഗിച്ചു.പരിശീലന പരിപാടിയിൽ മികച്ച പ്രകടനം കാഴ്ചവെച്ച തെരേസ സജി (സെൻ്റ് ആൻ്റണിസ് എച്ച് എസ് എസ് വെള്ളിക്കുളം, ) ശ്രീഹരി എസ് നായർ (സെൻ്റ് ആൻ്റണിസ് എച്ച് എസ് എസ് പൂഞ്ഞാർ ), ആദിത്യ ബൈജു ( മരിയ ഗൊരത്തി എച്ച് എസ് എസ് ചേന്നാട്) ,എയ്ജൽ റോസ് അലക്സ് (സെൻ്റ് മേരീസ് എച്ച് എസ് എസ് തീക്കോയി), അഞ്ജന പ്രസാദ് (സാം തോം എച്ച് എസ് എസ് കണമല ) എന്നീ കുട്ടികൾക്ക് അവാർഡുകൾ നൽകി.നിയോജക മണ്ഡലത്തിലെ 55 സ്കൂളുകളിൽ നിന്നായി 210 വിദ്യാർത്ഥികൾ ഈ പദ്ധതിയിൽ പരിശീലനം നേടി.2021 ജനുവരി 21 ന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പു മന്ത്രി വി. ശിവൻകുട്ടി ഉത്ഘാടനം ചെയ്ത പദ്ധതിയിൽ ഒറിയന്റേഷൻ, കരിയർ ഗൈഡൻസ്, വ്യക്തിത്വ വികസന ക്ലാസ്സുകൾ, പ്രസംഗ-ക്വിസ് മത്സരങ്ങൾ, വിദഗ്ദരുമായുള്ള അഭിമുഖം, ,ഇൻസ്റ്റിറ്റ്യൂഷൻ വിസിറ്റ് തുടങ്ങി ഓൺ ലൈനും ഓഫ് ലൈനുമായി നടന്ന വൈവിധ്യമാർന്ന ഇരുപതിലേറെ പരിപാടികളിലൂടെ വിദ്യാർത്ഥികൾക്ക് ദിശാബോധം നല്കുവാൻ സാധിച്ചു.പൊതു വിദ്യാഭ്യാസ ഡയറക്ടർ ഡോ. ജീവൻ ബാബു ഐ എ എസ്, കോട്ടയം ജില്ലാ കളക്ടർ ഡോ. പി.കെ ജയശ്രി ഐ എ എസ്, പത്തനംതിട്ട ജില്ലാ കളക്ടർ ഡോ.ദിവ്യ എസ് അയ്യർ ഐ എ എസ്, ഡോ. ആൻസി ജോസഫ്, ഡോ. സീമോൻ തോമസ്, ഡോ .മാത്യു കണമല, പ്രൊഫ. ടോമി ചെറിയാൻ,അനീഷ് മോഹൻ, ജോമി പി.എൽ , റാഷിദ് ഗസാലി, എഡിസൺ ഫ്രാൻസ്,ജോർജ് കരുണക്കൽ, അഭിലാഷ് ജോസഫ്, ജസ്റ്റിൻ തോമസ് എന്നിവർ വിവിധ വിഷയങ്ങളിൽ വിദ്യാർത്ഥികളുമായി സംവദിച്ചു. ഫ്യുച്ചർ സ്റ്റാർസ് ഡയറക്ടർ ഡോ ആൻസി ജോസഫ്, എക്സിക്യൂട്ടിവ് കമ്മറ്റി അംഗങ്ങളായ അഭിലാഷ് ജോസഫ്, ഡോ.മാത്യു കണമല, നോബി ഡോമിനിക് , ആർ.ധർമ്മകീർത്തി, രാജേഷ് എം.പി ,ജോബിൻ സ്കറിയ ,ഡോമിനിക് കല്ലാടാൻ,നിയാസ് എം എച്ച്, പി എ ഇബ്രാഹിം കുട്ടി എന്നിവർ നേതൃത്വം നല്കുന്നു.കുട്ടികൾക്കൊപ്പം അവരെ നയിക്കുന്ന മെന്റർമാരായ അദ്ധ്യാപകർ, മാതാപിതാക്കൾ എന്നിവർക്കും ഓറിയന്റേഷൻ ഉൾപ്പടെയുള്ള ഈ സമഗ്രവിദ്യാഭ്യാസ പരിശിലന പരിപാടി അടുത്ത വർഷവും തുടരുമെന്നും എം എൽ എ അറിയിച്ചു.