കൊക്കയാർ പെരുവന്താനം പഞ്ചായത്തുകളിൽ കുടിവെള്ളം മുടങ്ങും
പീരുമേട്: ഹെലിബറിയ പദ്ധതിയിലെ പമ്പിങ് മെയിൻ തകരാറായതിനാൽ, ഞായർ (22-05-22) വരെ പീരുമേട്, പെരുവന്താനം, കൊക്കയാർ, ഏലപ്പാറ എന്നീ പഞ്ചായത്തുകളിൽ പൂർണ്ണമായും, വണ്ടിപ്പെരിയാർ, ഉപ്പുതറ പഞ്ചായത്തുകളിൽ ഭാഗികമായും കുടിവെള്ളവിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിട്ടി അസി. എക്സ്സിക്യൂട്ടീവ് എൻഞ്ചിനിയർ അറിയിച്ചു. കഴിവതും തിങ്കളാഴ്ചയോടെ വിതരണം പുന:രാരംഭിക്കാമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും, ഗുണഭോക്താക്കൾ വേണ്ട മുൻകരുതലുകൾ സ്വീകരിക്കണമെന്നും അറിയിപ്പിൽ പറയുന്നു.