റോഡിൽ ഓയിൽ വീണതിനെതുടർന്ന് നിരവധി വാഹനങ്ങൾ അപകടത്തിൽപ്പെട്ടു
മുണ്ടക്കയം :മുണ്ടക്കയം പോലീസ് സ്റ്റേഷന് സമീപം റോഡിൽ ഓയിൽ വീണതിനെതുടർന്ന് നിരവധി വാഹനങ്ങൾ അപകടത്തിൽപ്പെട്ടു. റോഡിൽ ഓയിൽ പരന്നത് അറിയാതെ വന്ന നാലോളം ബൈക്ക് യാത്രികർ റോഡിൽ തെന്നി വീണു പരിക്കേറ്റു.തുടർന്ന് ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ സി വി അനിൽ കുമാറിന്റെ നേതൃത്വത്തിൽ കലാദേവി പ്രവർത്തകർ എത്തി അറക്കപ്പൊടിയും മണലും വിതറി സോപ്പ് ലായനി ഉപയോഗിച്ച് കഴുകി അപകടം ഒഴിവാക്കുകയായിരുന്നു