ആരോഗ്യ വകുപ്പിന്റെ മിന്നല്‍ പരിശോധനയില്‍ 50 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു
എരുമേലിയില്‍ പഴകിയ മത്സ്യം പിടികൂടി
എരുമേലി: ആരോഗ്യ വകുപ്പിന്റെ മിന്നല്‍ പരിശോധനയില്‍ 50 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു. എരുമേലി ബസ് സ്റ്റാന്റ് റോഡിലെ കടയില്‍ നിന്നുമാണ് മത്സ്യം പിടിച്ചെടുത്തത്. 50 കിലോ തൂക്കം വരുന്ന പഴകിയ കേരമീനുകള്‍ തെര്‍മോക്കോള്‍ െപട്ടിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഷാജിമോന്‍ കെ. ആറിന്റെ നേതൃത്വത്തിലാണ് മത്സ്യവ്യാപാര ശാലകളിലും ഹോട്ടലുകളിലും പരിശോധന നടത്തിയത്. ആരോഗ്യവകുപ്പിന്റെ ലൈസന്‍സില്ലാതെയും ഹെല്‍ത്ത് കാര്‍ഡ് ഇല്ലാതെയും പ്രവര്‍ത്തിക്കുന്ന കടകള്‍ക്ക് നോട്ടീസ് നല്‍കി. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് എരുമേലി ടൗണില്‍ പരിശോധന നടത്തിയത്. മറ്റ് കടകളില്‍ പരിശോധന നടത്തിയെങ്കിലും പഴകിയ മത്സ്യങ്ങള്‍ കണ്ടെത്താനായില്ല. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ജോസ്, ലിജിന്‍, സജിത്ത്, പ്രശാന്ത്, പ്രതിഭ എന്നിവര്‍ പരിശോധനകള്‍ക്ക് നേതൃത്വം നല്‍കി.