കുമളിയിൽ തെരുവിൽ അലഞ്ഞു നടന്നിരുന്ന സ്ത്രീയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി
കുമളി : തെരുവിൽ അലഞ്ഞു നടന്നിരുന്ന സ്ത്രീയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ 17കാരൻ ഉൾപ്പെടെ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.ഗൂഢല്ലൂർ സ്വദേശിയും കെട്ടിട നിർമാണ തൊഴിലാളികളുമായ അരവിന്ദ് കുമാർ (25), സഹായി 17കാരൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് കോമ്പ സ്വദേശി രവിയുടെ ഭാര്യ മയിൽ (50) കൊല്ലപ്പെട്ടത്. മാനോനില തകരാറിലായിരുന്ന മയിൽ മൂന്ന് വർഷമായി ഗൂഢല്ലൂരിലെ തെരുവിലായിരുന്നു താമസം.
സംഭവ ദിവസം സെക്കൻഡ് ഷോ സിനിമ കഴിഞ്ഞെത്തിയ പ്രതികൾ കഞ്ചാവ് ലഹരിയിൽ മയിലിനെ ആക്രമിക്കുകയായിരുന്നു. ബലാത്സംഗത്തിന് ശേഷം കല്ലുകൊണ്ട് ഇടിച്ച് കൊലപ്പെടുത്തി സമീപത്തെ ഓടയിൽ തള്ളി. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങളും ഡോഗ് സ്ക്വാഡിന്റെ പരിശോധനയുമാണ് രണ്ട് ദിവസത്തിനുള്ളിൽ പ്രതികളെ പിടികൂടാൻ സഹായിച്ചത്.