ധ്യാനത്തിന് എത്തിയ വൈദികൻ ഗാനശുശ്രൂഷകന്റെ ഭാര്യയുമായി കടന്നു
പീരുമേട്: പിഞ്ചുകുഞ്ഞുങ്ങളുമായി യുവതിയെ കാണാതായ സംഭവത്തിൽ വമ്പൻ ട്വിസ്റ്റ്. കാമുകനായ വൈദികനൊപ്പം തൃശ്ശൂരിൽ നിന്നാണ് ഇടുക്കി ജില്ലയിലെ ഉപ്പുതറ സ്വദേശിനിയായ യുവതിയെയും പ്രായപൂർത്തിയാകാത്ത കുട്ടികളെയും കണ്ടെത്തിയത്. തനിക്ക് കാമുകനായ വൈദികനൊപ്പം താമസിക്കാനാണ് താത്പര്യം എന്നറിയിച്ചതോടെ മക്കളെ ഏറ്റെടുത്ത് ഭർത്താവ് തിരികെ പോകുകയായിരുന്നു. പ്ലസ്ടുവിന് പഠിക്കുമ്പോൾ വൈദികനുമായി ആരംഭിച്ച പ്രണയം വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായിട്ടും യുവതി തുടരുകയായിരുന്നു.
ഉപ്പുതറ പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന സംഭവത്തിൽ ഉൾപ്പെട്ടത് തൃശൂർ സ്വദേശിയായ വൈദികൻ ഫാ. ടോണി വർഗീസും അയ്യപ്പൻകോവിൽ കെ. ചപ്പാത്ത് ഹെവൻവാലി സ്വദേശിനി സ്റ്റെല്ല മരിയയുമാണ്. ലത്തീൻ കത്തോലിക്ക സഭയിൽപ്പെട്ടയാളാണ് സ്റ്റെല്ല. ഇവരുടെ ഭർത്താവ് പള്ളിയിലെ ഗാനശുശ്രൂഷകനാണ്. ഭർത്താവുമായി സ്റ്റെല്ലയ്ക്ക് പ്രശ്നങ്ങൾ ഉണ്ടായിരുന്നു.