ഒന്നിനും മറുപടിയില്ല:മുണ്ടക്കയം ഗ്രാമപഞ്ചായത്തില്‍ വിവരാവകാശ നിയമത്തിന്റെ കഴുത്തറത്ത് ഉദ്യോഗസ്ഥര്‍
ഒന്നിനു മറുപടിയില്ല:മുണ്ടക്കയം ഗ്രാമപഞ്ചായത്തില്‍ വിവരാവകാശ നിയമത്തിന്റെ കഴുത്തറത്ത് ഉദ്യോഗസ്ഥര്‍
മുണ്ടക്കയം: മുണ്ടക്കയം ഗ്രാമപഞ്ചായത്തില്‍ വിവരാവകാശ നിയമം അട്ടിമറിക്കുന്നതായി വ്യാപക പരാതി, നിയമപ്രകാരമുള്ള ചോദ്യങ്ങള്‍ക്ക് രണ്ടുമാസമായിട്ടുപോലും മറുപടി കിട്ടാത്തവര്‍ അനേകമാണ്.അസ്സി.ഇന്‍ഫര്‍മേഷന്‍ ഓഫീസറെ വിളിച്ചു പരാതി പറഞ്ഞിട്ടും നടപടിയൊന്നുമില്ലെന്ന് പരാതിക്കാര്‍ പറയുന്നു.വിവരാവകാശ നിയമപ്രകാരം മറുപടിതരാതിരിക്കുകയോ..വൈകിപ്പിക്കുകയോ ചെയ്താല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് നിയമത്തില്‍ വകുപ്പുണ്ടെങ്കിലും സാധാരണക്കാരുടെ അഞ്ജത ഉദ്യോഗസ്ഥര്‍ മുതലെടുക്കുകയാണ്.കൂടുതലും ഉദ്യോഗസ്ഥ രുടെ വീഴ്ചകള്‍ പുറത്തു വരുവാന്‍ സാധ്യത യുള്ള ചോദ്യങ്ങളുള്ള അപേക്ഷകള്‍ക്കാണ് മറുപടിയില്ലാത്തതെന്ന് അപേക്ഷകര്‍ പറയുന്നു.വരും ദിവസങ്ങളില്‍ ഈ വിഷയ ത്തില്‍ കൂടുതല്‍ പ്രതിക്ഷേധങ്ങള്ക്കൊരു ങ്ങുകയാണ് അപേക്ഷകര്‍