ജാമ്യത്തിൽ ഇറങ്ങിയ ശേഷം പാലായിൽ ബൈക്ക് മോഷണം നടത്തിയ പ്രതി പിടിയിൽ
ജാമ്യത്തിൽ ഇറങ്ങിയ ശേഷം പാലായിൽ ബൈക്ക് മോഷണം നടത്തിയ പ്രതി പിടിയിൽ
പാലാ:പാലാ വെള്ളാപ്പാട് ചെമ്പകത്തിൽ ബിൽഡിങ്ങിന്റെ പാർക്കിങ്ങ് ഏരിയയിൽ നിന്നും വിസ്മയ ബിൽഡേഴ്സ് ജീവനക്കാരൻ വള്ളിച്ചിറ താമരക്കുളം സ്വദേശി രഞ്ജിത്തിന്റെ ബൈക്കാണ് മോഷണം പോയത്.സംഭവം അറിഞ്ഞ്മണിക്കൂറുകൾക്കുള്ളിൽമോഷ്ടാവിനെ പാലാ എസ്.എച്ച്.ഒ ടോംസൺ ൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടി.
വെള്ളിയേപ്പള്ളി പുതുശ്ശേരി ദിലീപ് (37) ആണ് ഇന്നലെ ഉച്ചയോടെ സെന്റ് തോമസ് പ്രസ്സിനു സമീപമുള്ള ചെമ്പകത്തിൽ ബിൽഡിങ്ങിന്റെ പാർക്കിങ്ങ് ഏരിയയിൽ നിന്നും ബൈക്ക് മോഷ്ടിച്ചത്.
വൈകുന്നേരത്തോടെ ഉടമ വാഹനം മോഷണം പോയതറിഞ്ഞ് പാലാ പോലീസ് സ്റ്റേഷനിലെത്തി കേസ്സ് രജിസ്റ്റർ ചെയ്തു.
ഇതിൻ്റെ ഭാഗമായി പോലീസ് ശക്തമായ വാഹന പരിശോധന നടത്തി വരവെ വൈകുന്നേരത്തോടെ ടൗൺ ബിവറേജ് പരിസരത്ത് വച്ച് മോഷണ വാഹനവുമായി ദിലീപ് പിടിയിലാകുകയായിരുന്നു.
പോലീസിനെ കണ്ട് ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപെടാൻ ശ്രമിച്ചുവെങ്കിലും പ്രതിയെ പിന്നാലെ എത്തി പിടികൂടി.
മറ്റൊരു മോഷണക്കേസിലും റിമാൻഡിലായിരുന്ന പ്രതി ഒരാഴ്ച മുമ്പാണ് ജയിലിൽ നിന്നും ജാമ്യത്തിൽ ഇറങ്ങിയത്.
പ്രതിക്ക് പാലാ സ്റ്റേഷനിൽ കൂടാതെ കാഞ്ഞിരപ്പള്ളിയിലും മോഷണ കേസ്സ് നിലവിൽ ഉണ്ട്.
പാലാ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡു ചെയ്തു.
സബ് ഇൻസ്പെക്ടർ അഭിലാഷ് എം.ഡി, എ.എസ്.ഐ ബിജു കെ.തോമസ്, എസ്.സി, പി.ഒ ഹരികുമാർ, സി.പി.ഒ രഞ്ജിത്, ജോഷി മാത്യു എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.