കേരളാ ശാസ്ത്ര സാഹിത്യ പരിഷത്ത് കാഞ്ഞിരപ്പള്ളി മേഖല സമ്മേളനം
കാഞ്ഞിരപ്പള്ളി:കേരളാ ശാസ്ത്ര സാഹിത്യ പരിഷത്ത് കാഞ്ഞിരപ്പള്ളി മേഖല സമ്മേളനം ആർദ്രം മിഷൻ കോട്ടയം ജില്ലാ നോഡൽ ഓഫീസർ ഡോ.ഏ.ആർ.ഭാഗ്യശ്രീ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡണ്ട് കെ.എസ്.സനോജ് അദ്ധ്യക്ഷനായി.മേഖല സെക്രട്ടറി എം.എ.റിബിൻ ഷാ പ്രവർത്തന റിപ്പോർട്ടും ജില്ലാ വൈസ് പ്രസിഡണ്ട് വി.പി.ശശി സംഘടന രേഖയും അവതരിപ്പിച്ചു.പരിഷത്ത് ജില്ലാ പ്രസിഡണ്ട് സി.ശശി,എലിക്കുളം പഞ്ചായത്ത് പ്രസിഡണ്ടും പരിഷത്ത് ജില്ലാ കമ്മറ്റിയംഗവുമായ എസ്.ഷാജി,പാമ്പാടി ബ്ളോക് പഞ്ചായത്തംഗവും പരിഷത്ത് മേഖല വികസന സമിതി ചെയർമാനുമായ പ്രൊഫ.എം.കെ.രാധാകൃഷ്ണൻ, പാറത്തോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സിന്ധു മോഹൻ, കാഞ്ഞിരപ്പള്ളി പഞ്ചായത്തംഗം സുമി ഇസ്മായിൽ, എരുമേലി പഞ്ചായത്തംഗം കെ.ആർ.അജേഷ്, ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് ആൻസമ്മ ടീച്ചർ, എൻ.സോമനാഥൻ, കെ.എ. നസീർ ഖാൻ,അനുരാധ ടി എന്നിവർ പ്രസംഗിച്ചു.കെ.എൻ.രാധാകൃഷ്ണപിള്ള (പ്രസിഡണ്ട്) പൊന്നമ്മ എ.എസ് (വൈസ് പ്രസിഡണ്ട്) എൻ.സോമനാഥൻ (സെക്രട്ടറി) അനു മണിക്കുട്ടൻ (ജോ. സെക്രട്ടറി) വിപിൻ രാജു (ട്രഷറർ) എന്നിവർ ഭാരവാഹികളായ 19 അംഗ മേഖല കമ്മറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു.വിവിധ വിഷയ- ഉപസമിതികളുടെ ചെയർമാൻ, കൺവീനർമാരായി പ്രൊഫ.എം.കെ.രാധാകൃഷ്ണൻ, എം.എ.സജികുമാർ (വികസനം) ആൻസമ്മ ടീച്ചർ, സുരേഷ് കുമാർ എൻ.കെ ( വിദ്യാഭ്യാസം) കെ.ശശി ചന്ദ്രൻ, മൻമഥൻ നായർ ( പരിസരം) അനീഷ് കെ സമദ്, രവികുമാർ (ആരോഗ്യം) ആദിൽസ് ഷൈലൻ,നവീൻ കെ ഫ്രാൻസിസ് ( യുവ സമിതി / ഐ ടി ) സിന്ധു മോഹൻ, പൊന്നമ്മ എ.എസ് (ജെൻഡർ )മാത്യു കെ.എം, നസീർ ഖാൻ (പരിഷത്ത് പ്രൊഡക്ഷൻ സെൻ്റർ) ഏ.ജി.പി ദാസ്, പി.ആർ.ശശി (കല, സംസ്കാരം) സുമി ഇസ്മായിൽ,വൈഷ്ണവി ഷാജി (ബാലവേദി) അനിൽകുമാർ എഎം, സജികുമാർ പി.കെ (പ്രസിദ്ധീകരണങ്ങൾ ) എന്നിവരെയും ഓഡിറ്റർമാരായി അജയൻ തട്ടാരത്ത്,സാബു അനാദി, ഹനീഷ റിയാസ് എന്നിവരെയും സമ്മേളനം തെരഞ്ഞെടുത്തു.