ചിറഭാഗം അയ്യപ്പ – ഭൂവനേശ്വരി ക്ഷേത്രത്തിൽ പ്രതിഷ്ഠാ മഹോത്സവം തുടങ്ങി
ചിറ ഭാഗം അയ്യപ്പ – ഭൂവനേശ്വരി ക്ഷേത്രത്തിൽ പ്രതിഷ്ഠാ മഹോത്സവം ഇന്ന് തുടക്കമാകുo.
പാറത്തോട് – അഖില ഭാരത അയ്യപ്പ സേ വാ സംഘം 205ാം നമ്പർ ശാഖയിലെ അയ്യപ്പന്റേയും ശ്രീഭുവനേശ്വരി ദേവിയുടെയും 9-ാമത് പ്രതിഷ്ഠാ മഹോത്സവും പരിഹാര ക്രിയകളും 10, 11, 12, (മേടo- 27 – 28-29, – ചൊവ്വാ – ബുധൻ – വ്യാഴം) എന്നീ തിയതികളിൽ നടത്തുന്നതാണ്. ക്ഷേത്രം തന്ത്രി താഴ്മൺമഠം കണ്ഠരര് മോഹനരുടേയും, . മേൽശാന്തി കോയിക്കൽ ഇല്ലത്ത് തുളസീധരൻ പോറ്റിയുടേയും നേതൃത്വത്തിൽ പൂജാധി കർമ്മങ്ങൾ നടക്കും. ഒന്നാം ദിവസം 5 ന് പള്ളി യൂണർത്തൽ , 5 – 10 ന് നിർമ്മാല്യ ദർശനം, 6 ന് മഹാഗണപതി ഹോമം, 7 ന് ഉഷപൂജ, 8 ന് വിശേഷാൽ പൂജകൾ, 8.30 ന് സർപ്പപൂജ, 9.30 ന് ഉച്ചപൂജ, എന്നീ വൈകുന്നേരം 5.30 ന് നടതുറക്കൽ, 6.30 ന് ദീപാരാധന , 7ന് അത്താഴ പൂജ , 7.30 ന് ഭഗവത് സേവ 8 ന് സുദർശ ഹോമം, 8.05 ന് കലാസന്ധ്യ (കൺവെൻഷൻ പന്തലിൽ ) .
രണ്ടാം ദിവസം പൂജകൾ പതിവു പോലെ, വൈകുന്നേരം 7 ന് പാറത്തോട് പള്ളിപ്പടിയിൽ നിന്നും താല പ്പൊലിയുടെയും , വാദ്യമേളങ്ങളുടേയും അകമ്പടിയോടെ പള്ളിപ്പടി, പാറത്തോട് ടൗൺ, മലനാട് ജംഗ്ഷൻ, പഴൂമലപ്പടി, എന്നീ കേന്ദ്രങ്ങളിലൂടെ – ദേവന്മാരെ പല്ലക്കിൽ നഗര പ്രദക്ഷിണം നടത്തി 8 ന് ചിറ ഭാഗം ക്ഷേത്ര സന്നിധിയിൽ എത്തിച്ചേരും. 9 ന് അമല കമ്മ്യൂണി ക്ഷേഷൻസ് കാഞ്ഞിരപ്പള്ളി അവതരിപ്പിക്കുന്ന ഗാനമേള എന്നിവ ഉണ്ടായിരിക്കും.
മൂന്നാം ദിവസം പതിവുപൂജകൾക്ക് പുറമെ 9 ന് കലശപൂജ, 10 ന് കലശാഭിക്ഷേകം, 12.30 ന് പ്രസാദമൂട്ട്, വൈകുന്നേരം 8 ന് വലിയ ഗുരുസിയോടെ സമാപിക്കും.