മുണ്ടക്കയം ഗവര്‍മെന്റ് ആശുപത്രി:കോൺഗ്രസ് പ്രകടനവും ധർണ്ണയും നാളെ
മുണ്ടക്കയം: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന മുണ്ടക്കയം ഗവര്‍മെന്റ് ആശുപത്രിയിലേക്ക് ബുധനാഴ്ച രാവിലെ പത്തിന് പ്രതിക്ഷേധ മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിക്കും.ഇരുപത്തിനാല് മണിക്കൂര്‍ സേവനം ആരംഭിക്കുക,കൂടുതല്‍ ഡോക്ടര്‍മാരെ നിയമിക്കുക,സ്വകാര്യ ആശുപത്രികളെ സഹായിക്കുവാനുള്ള ശ്രമം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു കൊണ്ടാണ് സമരം സംഘടിപ്പിച്ചിരിക്കുന്നത്.മണ്ഡലം പ്രസിഡന്റ് നൗഷാദ് ഇല്ലിക്കല്‍ അദ്ധ്യക്ഷത വഹിക്കുന്ന പരിപാടി മുന്‍ ഡി സി സി പ്രസിഡന്റ് ടോമി കല്ലാനി ഉദ്ഘാടനം ചെയ്യും.