അപകടത്തിൽപ്പെട്ട വാഹനങ്ങൾ ഒരു ദിവസമായി നടുറോഡിൽ. പോലീസ് എത്തിയില്ലെന്ന് പരാതി
കൂട്ടിക്കൽ :അപകടത്തിൽപ്പെട്ട വാഹനങ്ങൾ റോഡിൽ നിന്നും മാറ്റാത്തത് അപകടത്തിന് കാരണമാകുന്നതായി പരാതി. ഞായറാഴ്ച വൈകിട്ടാണ് മുണ്ടക്കയം കൂട്ടിക്കൽ റോഡിൽ മൂന്നാം മൈലിന് സമീപം എൽഐസി വളവിൽ
മുണ്ടക്കയം ഭാഗത്തുനിന്നും പോവുകയായിരുന്നു ആപ്പേ ഓട്ടോറിക്ഷയിലേക്ക് കൂട്ടിക്കലിൽ ഭാഗത്തു നിന്നും വന്ന ഏയ്സ് ആപ്പേ ഇടിച്ചു കയറിയത് അപകടത്തിൽ ആപ്പേ ഓടിച്ചിരുന്ന അന്യ സംസ്ഥാനതൊഴിലാളിക്ക് മുഖത്തിനും കാലുകൾക്കും സാരമായി പരിക്കേറ്റിരുന്നു.
അപകടത്തിൽപ്പെട്ട വാഹനങ്ങൾ റോഡിന് നടുവിൽ കിടക്കുന്ന മൂലം ഇത്തരം വാഹനങ്ങൾക്കും ഇതുവഴി കടന്നു പോകാൻ ബുദ്ധിമുട്ടാണ്. ഇന്നലെ ഇവിടെ ഇരുചക്ര വാഹനങ്ങളും അപകടത്തിൽപെട്ടിരുന്നു. അപകട വിവരം പോലീസിൽ അറിയിച്ചിട്ടും എത്തിയില്ല എന്നാണ് നാട്ടുകാർ പറയുന്നത്