കൂട്ടിക്കൽ റോഡിൽ മൂന്നാം മൈലിൽ വാഹനാപകടം അന്യസംസ്ഥാന തൊഴിലാളിക്ക് പരിക്കേറ്റു.
കൂട്ടിക്കൽ റോഡിൽ മൂന്നാം മൈലിൽ വാഹനാപകടം അന്യസംസ്ഥാന തൊഴിലാളിക്ക് പരിക്കേറ്റു.
മുണ്ടക്കയം: മുണ്ടക്കയം കൂട്ടിക്കൽ റോഡിൽ മൂന്നാം മൈലിന് സമീപം എൽഐസി വളവിൽ ഉണ്ടായ അപകടത്തിൽ അന്യസംസ്ഥാന തൊഴിലാളിക്ക് പരിക്കേറ്റു. മുണ്ടക്കയം ഭാഗത്തുനിന്നും പോവുകയായിരുന്നു ആപ്പേ ഓട്ടോറിക്ഷയിലേക്ക് കൂട്ടിക്കലിൽ ഭാഗത്തു നിന്നും വന്ന ഏയ്സ് ആപ്പേ കൊടും വളവിൽ വെച്ച് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ ആപ്പേ ഓടിച്ചിരുന്ന അന്യ സംസ്ഥാനതൊഴിലാളിക്ക് മുഖത്തിനും കാലുകൾക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. അപകടത്തെ തുടർന്ന് ഓട്ടോയിൽ കുടുങ്ങിയ ഇയാളെ വളരെ ബുദ്ധിമുട്ടിയാണ് നാട്ടുകാർ . പുറത്തെടുത്തത്. ഇയാളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മൂന്നാം മൈലിന് സമീപത്തെ വീട്ടിൽ ജോലിചെയ്യുന്ന തൊഴിലാളിക്കാണ് പരിക്കേറ്റത്