കൊച്ചിൻ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ജൂനിയർ വിദ്യാർഥി അറസ്റ്റിൽ
കൊച്ചി: കൊച്ചിൻ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ജൂനിയർ വിദ്യാർഥി അറസ്റ്റിൽ. പാലക്കാട് സ്വദേശിയായ കാളിദാസനാണ് അറസ്റ്റിലായത്. കുസാറ്റിലെ മെക്കാനിക് വിഭാഗം മൂന്നാം സെമസ്റ്റർ വിദ്യാർഥിയാണ് യുവാവ്.
പാലാരിവട്ടത്ത് പെൺകുട്ടി താമസിച്ച ഫ്ലാറ്റിൽ അതിക്രമിച്ചു കയറി ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പരാതി. രണ്ടു വർഷം മുൻപ് നടന്ന സംഭവത്തിൽ പെൺകുട്ടി കഴിഞ്ഞ ദിവസം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പാലാരിവട്ടം പൊലീസാണ് കേസെടുത്തത്.