പാചക വാതക വില വീണ്ടും വർദ്ധിപ്പിച്ചു
ന്യൂഡൽഹി: രാജ്യത്ത് പാചകവാതക വില വീണ്ടും ഉയർന്നു. ഗാര്‍ഹിക സിലിണ്ടറിന്റെ വില 50 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ, ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന്റെ വില ആയിരം രൂപ പിന്നിട്ടു. 956.50 രൂപ ഉണ്ടായിരുന്ന 14.2 കിലോ സിലിണ്ടറിന്റെ വില പുതുക്കിയതോടെ 1006.50 രൂപയിലെത്തി.
ഈ മാസം ആദ്യവും പാചകവാത വില ഉയര്‍ത്തിയിരുന്നു.