വ്യാപാരി വ്യവസായി ഏകോപന സമിതി മുണ്ടക്കയം യൂണിറ്റ് വാർഷികവും തിരഞ്ഞെടുപ്പും നടത്തി.
മുണ്ടക്കയം • വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് വാർഷികവും തിരഞ്ഞെടുപ്പും നടത്തി. ജില്ലാ പ്രസിഡന്റ് എം.കെ. തോമസുകുട്ടി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ആർ.സി.നായർ അധ്യക്ഷത്
വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി എ.കെ.എൻ.പണിക്കർ, ജില്ലാ വൈസ് പ്രസിഡന്റുമാരായ മുജീബ് റഹ്മാൻ, മാത ചാക്കോ വെട്ടിയാങ്കൽ, താലൂക്ക് ഭാരവാ ഹികളായ ജോസ് തോമസ്, ടി.എ.സ്.റഷീദ്, അജിമോൻ കൃഷ്ണ, വനിതാ വിങ് ജില്ലാ പ്രസിഡന്റ് റൂബി ജോൺ മാത്യു, യൂണിറ്റ്
സെക്രട്ടറി എസ്.സാബു, ട്രഷറർ സിനോൾ തോമസ്, വൈസ് പ്രസിഡന്റ് പി.എം.നജീബ് എന്നി വർ പ്രസംഗിച്ചു. പുതിയ ഭാരവാ ഹികളായി ടി.എസ്.റഷീദ് (പ്രസിഡന്റ്), പി.എം.നജീബ് (ജനറൽ സെക്രട്ടറി), സിനോൾ തോമസ്(ട്രഷറർ), ആർ.സി.നായർ, എസ്.
സാബു, പി.എച്ച്.എം.നാസർ, വി.
മനോജ് എന്നിവരെ വൈസ് പ്രസിഡന്റു മാരായും, തങ്കമണി നാടാർ, എസ്.അനീഷ്, ജോർജ് വർഗീസ്, എം.എൻ.സുരേഷ്
എന്നിവരെ സെക്രട്ടറിമാരായി തിരഞ്ഞെടുത്തു. പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട റ്റി എസ് റഷീദ് താന്നിമൂട്ടിൽ ബിൽഡിങ്ങിലുള്ള സ്ഥാപനത്തിന്റെ ഉടമയും വ്യാപാരി വ്യവസായി ഏകോപന സമിതി മുണ്ടക്കയം യൂണിറ്റ് രൂപീകരിക്കുന്നതിന് നേതൃത്വം വഹിച്ചയാളുമാണ്..40 വർഷമായി സംഘടനാ പ്രവർത്തകനാണ്