കാഞ്ഞിരപ്പള്ളിയിൽ വിദ്യാഭ്യാസ സെമിനാറും ക്വിസ് മത്സരവും നടത്തി.

വിദ്യാഭ്യാസ സെമിനാറും ക്വിസ് മത്സരവും നടത്തി.
കാഞ്ഞിരപ്പള്ളി : എം.എൽ.എ സർവ്വീസ് ആർമിയുടെ ഫ്യൂച്ചർ സ്റ്റാർ പ്രോഗ്രാമിന്റെ ഭാഗമായി കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് കോളജിൽ വച്ച് വിദ്യാഭ്യാസ സെമിനാറും ക്വിസ് മത്സരവും നടത്തി. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. യുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾ തങ്ങളുടെ പാഷൻ തിരിച്ചറിഞ്ഞ് കഠിനാധ്വാനത്തിലൂടെ വിജയത്തിലെത്തണമെന്നും മലർ പൊടിക്കാരന്റെ സ്വപ്നത്തിനപ്പുറം സ്വയം നടക്കിയെടുക്കാവുന്ന സ്വപ്നങ്ങൾ കാണണമെന്നും കളക്ടർ പറഞ്ഞു. പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ അൻപത്തിയഞ്ചു സ്കൂളുകളിൽ നിന്നായി നൂറ്റി അൻപതോളം വിദ്യാർത്ഥികളും അധ്യാപകരും മെന്റർമാരും പങ്കെടുത്തു.
എം.എൽ. എ കുട്ടികൾക്ക് സമ്മാനിച്ച അബ്ദുൾ കലാമിന്റെ അഗ്നിച്ചിറകുകൾ എന്ന പുസ്തകത്തെ ആസ്പദമാക്കി ജോർജ് കരുണയ്ക്കൽ ക്വിസ് മത്സരം നടത്തി. തെരേസ സജി, സെൻ്റ് ആൻ്റണീസ് HS വെളളിക്കുളം.
ശ്രീഹരി എസ് നായർ ,സെൻറ് ആൻറണീസ് HS പൂഞ്ഞാർ, ആദിത്യ ബൈജു .മരിയ ഗൊേരെത്തി HS ചേന്നാട്,
എൻജൽ റോസ് അലക്സ്, സെൻ്റ് മേരീസ് HSS തീക്കോയി. അൻജന പ്രസാദ് ,സാന്തോം HS കണമല എന്നിവർ വിജയിച്ചു.
ഫ്യൂച്ചർ സ്റ്റാർസ് ഡയറക്ടർ ഡോ. ആൻസി ജോസഫ് , ഡോ. സീമോൻ തോമസ്, ഡോ. മാത്യു കണമല , നോബി ഡോമിനിക്, എന്നിവർ പ്രസംഗിച്ചു , ജോബിൻ സ്കറിയ, നിയാസ് എം എച്ച്, പി എ ഇബ്രാഹിം കുട്ടി, രാജേഷ് എം പി, റവ. ഡോ. മനോജ്‌ പാലക്കുടി എന്നിവർ നേതൃത്വം നല്കി,

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page