ഡിവൈഎഫ്ഐ കാഞ്ഞിരപ്പള്ളിയിൽ പി സി ജോർജിന്റെ കോലം കത്തിച്ചു
കാഞ്ഞിരപ്പള്ളി:വിദ്വേഷപ്രസംഗം നടത്തിയ പി സി ജോർജിനെതിരെ ഡിവൈഎഫ്ഐ കാഞ്ഞിരപ്പള്ളി ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.തുടർന്ന് പി.സി.ജോർജിന്റെ കോലം കത്തിച്ചു.സിപിഐ (എം) ഏരിയാ കമ്മറ്റിയംഗം അജാസ് റഷീദ് ഉദ്ഘാടനം ചെയ്തു.ഡിവൈഎഫ്ഐ ബ്ളോക് പ്രസിഡണ്ട് എം.എ.റിബിൻ ഷാ അദ്ധ്യക്ഷനായി.സിപിഐ (എം) ഏരിയ കമ്മിറ്റി അംഗം പി കെ നസീർ, ബ്ലോക്ക് സെക്രട്ടറി ബി ആർ അൻഷാദ്, ജോ സെക്രട്ടറി അയ്യൂബ് ഖാൻ, വൈസ് പ്രസിഡണ്ടുമാരായ വിപിൻ വി ആർ ,മേഖലാ പ്രസിഡണ്ട് ജാസർ ഇ നാസർ എന്നിവർ പ്രസംഗിച്ചു.