പിസി ജോർജ് അറസ്റ്റിൽ.153 A , 295 A വകുപ്പുകൾ പ്രകാരമാണ് അറസ്റ്റ്.
തിരുവനന്തപുരം: പിസി ജോർജ് അറസ്റ്റിൽ. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. 153 A , 295 A വകുപ്പുകൾ പ്രകാരമാണ് അറസ്റ്റ്.
അതേസമയം മത വിദ്വേഷ പ്രസംഗത്തിന്റെ പേരിൽ പൊലീസ് കസ്റ്റഡിയിലെടുത്ത പി സി ജോർജിനെ കാണാൻ വി മുരളീധരൻ എആർ ക്യാമ്പിൽ. എന്നാൽ പിസിയെ കാണാൻ അദ്ദേഹത്തിന് അനുമതി നിഷേധിച്ച് പോലീസ്. അതേസമയം വാഹനം ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞു. തിരുവനന്തപുരത്തെ വട്ടപ്പാറക്ക് സമീപം വേറ്റിനാട് മണ്ഡപത്ത് വെച്ചാണ് ബിജെപി പ്രവര്‍ത്തകര്‍ പി സി ജോർജിന്റെ വാഹനം അതടഞ്ഞത്. പി സി ജോർജിന് അഭിവാദ്യങ്ങൾ അര്‍പ്പിച്ച് കൊണ്ടും കസ്റ്റഡിയില്‍ പ്രതിഷേധിച്ചുമാണ് ബിജെപി പ്രവര്‍ത്തകര്‍ വാഹനത്തിന് മുന്നിൽ തടിച്ചു കൂടിയത്. പിന്തുണ അറിയിച്ച ബിജെപി പ്രവർത്തകർക്ക് പി സി ജോർജ് നന്ദി പറഞ്ഞു.