വിദ്വേഷ പ്രസംഗം :മുന്‍ എം.എല്‍.എ. പി.സി. ജോർജിനെ കസ്റ്റഡിയിൽ എടുത്തു
തിരുവനന്തപുരം: മതവിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയില്‍ മുന്‍ എം.എല്‍.എ. പി.സി. ജോർജിനെ കസ്റ്റഡിയിൽ എടുത്തു. പുലർച്ചെ അഞ്ച് മണിക്ക് പോലീസ് സംഘം ഇരാറ്റുപ്പേട്ടയിലെ ജോർജിന്റെ വീട്ടിൽ എത്തുകയായിരുന്നു. സംഭവത്തിൽ പിസിയുടെ അറസ്റ്റ് രേഖപ്പെടുത്തും. ഫോർട്ട് എസ്പിയുടെ നേതൃത്വത്തിലാണ് കസ്റ്റഡിൽ എടുത്തത്.
തിരുവനന്തപുരം ഫോര്‍ട്ട് പോലീസാണ് കേസ് എടുത്തത്. തിരുവനന്തപുരത്തു വെച്ച് നടന്ന അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ വെച്ചായിരുന്നു ജോര്‍ജിന്റെ വിവാദപ്രസംഗം. ഇതിനെതിരേ സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്തിന് ഉള്‍പ്പെടെ പരാതി ലഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഫോര്‍ട്ട് പോലീസ് ജോര്‍ജിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തത്.