സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത.
സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത.
കൊച്ചി :സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. മഴയ്‌ക്കൊപ്പം കാറ്റും ഇടിമിന്നലുമുണ്ടാകും. എറണാകുളം, മലപ്പുറം ജില്ലകളില്‍ യല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.രണ്ടു ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കും. നാളെ മലപ്പുറം വയനാട് ജില്ലകളില്‍ യല്ലോ അലേര്‍ട്ടാണ്. തെക്കേ ഇന്ത്യക്ക് മുകളിലെ ന്യുനമര്‍ദ്ദപാത്തിയും കേരളത്തിലേക്കുള്ള കാറ്റുകളുമാണ് മഴയ്ക്ക് കാരണം. ഇതിന്റെ സ്വാധീനഫലമായി അടുത്ത ദിവസങ്ങളിലും മഴ തുടരും. മഴയുണ്ടാകുമെങ്കിലും കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കില്ല.
അതേസമയം വ്യാപകമായ മഴ കാരണം ഉത്തരേന്ത്യയിലെ ഉഷ്‌ണതരംഗം കേരളത്തെ ബാധിക്കാന്‍ സാധ്യതയില്ലെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.