പാലായിൽ പ്രായപൂർത്തിയാകാത്ത മകളെ ഉപയോഗിച്ച് ഹാൻസ് വിൽപ്പന നടത്തിവന്ന പിതാവിനെ അറസ്റ്റ് ചെയ്തു
പാലാ :പ്രായപൂർത്തിയാകാത്ത മകളെ ഉപയോഗിച്ച് ഹാൻസ് വിൽപ്പന നടത്തിവന്ന പിതാവിനെ പാല എസ് എച് ഓ കെ .പി. തോംസണിന്റെ നിർദ്ദേശാനുസരണം പിടികൂടി
എസ് ഐ അഭിലാഷ് എം ഡി യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പാല കടപ്പാട്ടൂർ തൊമ്മനാ മറ്റത്തിൽ ജോസഫ് എന്ന (റജിയെയാണ്) 107 പായ്ക്കറ്റ് ഹാൻസുമായി പാലായിൽ നിന്നും പിടികൂടിയത് .പോലീസ് സംഘത്തെ കണ്ട ഉടൻ 16 കാരിയായ മകൾ കടയോട് ചേർന്നുള്ള വീടിനുള്ളിലൂടെ ഓടി വീടിനു പിന്നിലുള്ള ഓടയിലേക്ക് സോക്സുകളിൽ നിറച്ച ഹാൻസ് എറിഞ്ഞു കളയുകയായിരുന്നു.പിന്നാലെ എത്തിയ വനിതാ പോലീസ് ഉദ്യോഗസ്ഥ കുട്ടിയെ കൈയ്യോടെ പിടികൂടി.അതേ സമയം കടയിൽ നടത്തിയ പരിശോധനയിൽ കൂടുതൽ ഹാൻസ് പിടിച്ചെടുത്തിട്ടുണ്ട്.പ്രതിയെ കോടതിയിൽ ഹാജരാക്കി