പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ നിരന്തരം ലൈംഗിക പീഡനത്തിന് ഇരയാക്കുന്ന യുവാവ് അറസ്റ്റിൽ
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ നിരന്തരം ലൈംഗിക പീഡനത്തിന് വിധേയനാക്കുന്ന യുവാവ് കൊല്ലം കുന്നിക്കോട്ട് അറസ്റ്റില്‍.
കൊല്ലം :തലവൂര്‍ സ്വദേശിയായ യുവാവ് ഇത് മൂന്നാം തവണയാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലാകുന്നത്
25 വയസാണ് തലവൂര്‍ സ്വദേശി അനീഷിന്റെ പ്രായം.15 വയസുളള പെണ്‍കുട്ടിയെ രണ്ടു ദിവസം വീട്ടില്‍ താമസിപ്പിച്ച് പീഡനത്തിന് ഇരയാക്കി എന്നതാണ് അനീഷിനെതിരായ ഏറ്റവും പുതിയ കേസ്.ഇതിനു മുമ്പ് രണ്ടു തവണ പതിനഞ്ചും പതിനാലും വയസുളള പെണ്‍കുട്ടികളെ പീഡിപ്പിച്ചതിന് അനീഷ് അറസ്റ്റിലായിരുന്നു.ഈ കേസുകളിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ ജയിലിലും കിടന്നു.ജാമ്യം കിട്ടി പുറത്തിറങ്ങിയാല്‍ വീണ്ടും മറ്റേതെങ്കിലും പെണ്‍കുട്ടിയെ ഇരയാക്കുന്നതാണ് ഇയാളുടെ പതിവ്.