കുട്ടിക്കാനം വളഞ്ഞങ്ങാനത്ത് വൃദ്ധനെ മരിച്ച നിലയിൽ കണ്ടെത്തി
കുട്ടിക്കാനം വളഞ്ഞങ്ങാനത്ത് വൃദ്ധനെ മരിച്ച നിലയിൽ കണ്ടെത്തി
കുട്ടിക്കാനം:വളഞ്ഞങ്ങാനത്ത് അജ്ഞാത ന്റെ മൃതദേഹം കണ്ടെത്തി. 65 വയസ് പ്രായം
തോന്നിക്കുന്ന പുരുഷന്റെ ദേഹമാണ് കണ്ടെത്തിയത്. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം സംശയിക്കുന്നുണ്ട്
പോസ്റ്റ് സ്ഥാപിക്കുന്നതിനായി കെ.എസ്.ഇ.ബി ജീവനക്കാർ കാട് വെട്ടിത്തെളിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. വളഞ്ചാങ്ങാനം
പാർക്കിനു സമീപത്തായിട്ടാണ് മൃതദേഹം കണ്ടത്. കറുത്ത ഷർട്ടും
വെള്ളമുണ്ടുമാണ് വേഷം. പോലീസ് മേൽനടപടികൾ സ്വീകരിച്ചു