എരുമേലി കൊരട്ടി അമ്പലവളവിൽ ബൈക്ക് വീട്ടിലേക്ക് ഇടിച്ചുകയറി അപകടം ഒരാൾ മരിച്ചു
എരുമേലി :കൊരട്ടി അമ്പലവളവിൽ ബൈക്ക് വീട്ടിലേക്ക് ഇടിച്ചുകയറി അപകടം ഒരാൾ മരിച്ചു .കാഞ്ഞിരപ്പള്ളി റോഡിൽ നിന്നും വന്ന ഡ്യൂക്ക്ബൈക്ക് ആണ് അപകടത്തിൽപെട്ടത് .യുവാവും യുവതിയുമാണ് ബൈക്കിൽ ഉണ്ടായത് .അമ്പലവളവ് ഭഗത്ത് നിയന്ത്രണം വിട്ട ബൈക്ക് ഇളപ്പുങ്കൽ വീട്ടിലെ ഇരുമ്പ് ഗേറ്റ് ഇടിച്ചു തകർത്താണ് 20 അടി ഉള്ളിലേക്ക് വീണത് .ഓടിക്കൂടിയ നാട്ടുകാർ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി
കുട്ടിക്കാനം മരിയൻ കോളേജിലെ മൂന്നാം വർഷ ബിഎ ഇംഗ്ലീഷ് വിദ്യാർത്ഥിനി അനുപമ മോഹനനാണ് മരിച്ചത്.
കൂടെയുണ്ടായിരുന്ന കൊക്കയാർ ഒലിക്കപ്പാറ അമീറിന്പ രുക്കേറ്റു.