സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷ മാറ്റിവച്ചു
തിരുവനന്തപുരം∙ സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷ മാറ്റിവച്ചു. പരീക്ഷ ജൂണ്‍ 13 മുതൽ 30 വരെ നടത്തുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. പ്ലസ് വൺ, വിഎച്ച്എസ്ഇ പരീക്ഷ ജൂൺ 2 മുതൽ 18 വരെ നടത്തുമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്. ജൂൺ രണ്ടു മുതൽ പ്ലസ് ടു മോഡൽ പരീക്ഷ നടത്തുമെന്ന് മന്ത്രി പറഞ്ഞു. ജൂണ്‍ ഒന്നിന് സ്കൂൾ പ്രവേശനോത്സവം നടത്തും. കോവിഡ് മാർഗ രേഖ പിന്തുടര്‍ന്നാകും പ്രവേശനോത്സവമെന്നും മന്ത്രി അറിയിച്ചു