കാഞ്ഞിരപ്പള്ളിയിൽ ബാലികയെ പീഡിപ്പിച്ച കേസിൽ പാലാ സ്വദേശി അറസ്റ്റിൽ
കാഞ്ഞിരപ്പള്ളി : ഒൻപത് വയസ്സുള്ള ബാലികയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിലായി. പാലാ മേവിട ഐലംകുന്ന് പുലിയതോട്ടത്തിൽ ഗോപേഷ് ഗോപി ( 33 ) യെയാണ് കാഞ്ഞിരപ്പള്ളി എസ്. ഐ അരുൺ തോമസ്, എസ്.ഐ. ജോർജുകുട്ടി കുരുവിള എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കാഞ്ഞിരപ്പള്ളിക്കു സമീപ ഗ്രാമത്തിലെ ഒമ്പതുവയസ്സുകാരി ബാലികയെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. ഇയാളെ കാഞ്ഞിരപ്പള്ളി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.