സന്തോഷ് ട്രോഫി:രാജസ്ഥാനെതിരെ ഏകപക്ഷീയമായ അഞ്ചു ഗോളുകൾക്ക്കേരളത്തിന്റെ ഉജ്ജ്വല വിജയം
മലപ്പുറം: സന്തോഷ് ട്രോഫി 75 ആം പതിപ്പിൽ കേരളത്തിന് ഉജ്ജ്വല വിജയം. രാജസ്ഥാനെതിരെ ഏകപക്ഷീയമായ അഞ്ചു ഗോളുകൾക്കാണ് കേരളത്തിന്റെ ചുണക്കുട്ടികൾ വിജയം കരസ്ഥമാക്കിയത്. ഇക്കുറി സന്തോഷ് ട്രോഫി മത്സരങ്ങൾ കേരളത്തിൽ വെച്ചാണ് നടത്തപ്പെടുന്നത്. ഇന്നത്തെ മത്സരം മലപ്പുറം പയ്യനാട് സ്റ്റേഡിയത്തിൽ വെച്ചാണ് നടന്നത്. സ്റ്റേഡിയം കാണികളെ കൊണ്ട് നിറഞ്ഞിരുന്നു.
കേരളത്തിനായി ജിജോ ജോസഫ് ഹാട്രിക്കും നേടി. നിജോ ഗിൽബെർട്ട്, അജയ് അലക്സ് എന്നിവർ ഓരോ ഗോളുകൾ വീതവും നേടി. പന്തടക്കം മുഴുവനായി തന്നെയും കേരളത്തിന്റെ പക്കൽ തന്നെ ആയിരുന്നു മത്സരത്തിൽ ഐ എസ് എൽ താരങ്ങൾ അടങ്ങുന്ന കേരളാ XI എന്ന ടീമിനെ വമ്പിച്ച ഗോൾ നിലയിൽ കേരളാ സന്തോഷ് ട്രോഫി ടീം തോൽപ്പിച്ചിരുന്നു.