എരുമേലി മുട്ടപ്പള്ളിയിൽ നാലുവയസുള്ളകുട്ടി കിണറ്റിൽവീണ് മരിച്ചു
എരുമേലി :മുട്ടപ്പള്ളിയിൽ നാലുവയസുള്ള ആൺകുട്ടി കിണറ്റിൽവീണ് മരിച്ചു .മുട്ടപ്പള്ളി കരിമ്പിന്തോട്ടിൽ ഷിജോ (രതീഷ് രാജൻ -സി എച്ച് സി കൗൺസിലർ വെച്ചൂച്ചിറ )യുടെ മകൻ ധ്യാൻ രതീഷ് ആണ് മരിച്ചത് . ഇന്ന് രാവിലെ കളിക്കുന്നതിനിടയിൽ മുട്ടപ്പള്ളിയിലെ വാടകവീടിനോട് ചേർന്ന കിണറ്റിലാണ് കുട്ടി അപകടത്തിൽപെട്ടത് .കുഞ്ഞിന്റെ തലയിൽ മുറിവുണ്ട് .ഉടൻ തന്നെ മുക്കൂട്ടുതറയിലെ അസ്സീസ്സി ആശുപത്രിയിലെത്തിച്ചെങ്കിലും, മരണം സംഭവിക്കുകയായിരുന്നു .