കണ്ണൂരിലെ പ്രതിശ്രുത വധുവിനെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച ശേഷം വിവാഹത്തിൽ നിന്നും പിന്മാറിയ യുവാവിനെതിരെ കേസെടുത്തു
കണ്ണൂർ: കണ്ണൂരിൽ വിവാഹം നിശ്ചയിച്ച പെൺകുട്ടിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ട ശേഷം വിവാഹത്തിൽ നിന്നും പിന്മാറിയ യുവാവിനെതിരെ കേസെടുത്തു. തളിപ്പറമ്പ് ഏഴോം നരിക്കോട് സ്വദേശി പ്രബീനെതിരെ(29)യാണ് കേസ് രജിസ്റ്റർ ചെയ്തത്. വിവാഹം ഉറപ്പിച്ച ശേഷം യുവതിയെ പ്രലോഭിപ്പിച്ച് വിവിധ ലോഡ്ജുകളിൽ കൊണ്ടു പോയി ലൈംഗികബന്ധത്തിലേർപ്പെടുകയും പിന്നീട് വിവാഹത്തിൽ നിന്നും പിന്മാറുകയും ചെയ്യുകയായിരുന്നുഇതിന് പിന്നാലെ യുവതി പരാതി നൽകിയതോടെയാണ് കണ്ണൂർ സിറ്റി പൊലിസ് ബലാത്സംഗ കുറ്റത്തിന് കേസെടുത്തത്.
സിറ്റി ആദികടലായി കുറുവ സ്വദേശിനിയാണ് പരാതിക്കാരി. ഒന്നര വർഷത്തിന് ശേഷം യുവതിയെ വിവാഹം കഴിക്കാമെന്ന ഉറപ്പിൽ ഇരുവരുടെയും കുടുംബക്കാർ തമ്മിൽ വിവാഹനിശ്ചയം നടത്തിയിരുന്നു. ഇതിനിടയിൽ മൊബൈൽ ഫോൺ സൗഹൃദമുണ്ടാക്കുകയും ഇരുവരും പരസ്പരം വിളിക്കുകയും ചെയ്തിരുന്നു. ദിവസങ്ങൾക്ക് മുൻപ് യുവാവ് കണ്ണൂരിലെ സ്വകാര്യലോഡ്ജിൽ മുറിയെടുത്ത് യുവതിയെ വിളിച്ചു വരുത്തി ലൈംഗികചൂഷണത്തിന് ഇരയാക്കുകയും പിന്നീട് നിശ്ചയിച്ച വിവാഹത്തിൽ നിന്നും പിന്മാറുകയുമായിരുന്നു.