കൊമ്പുകുത്തിയിൽ മെഡിക്കൽ ക്യാമ്പും ലീഗൽ എയ്ഡ് ക്ലിനിക്കും നടത്തി.
കൊമ്പുകുത്തിയിൽ മെഡിക്കൽ ക്യാമ്പും ലീഗൽ എയ്ഡ് ക്ലിനിക്കും നടത്തി.
കോരുത്തോട് : കോട്ടയം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടേയും കോരുത്തോട് ഗ്രാമ പഞ്ചായത്തിന്റേയും സംയുക്താഭിമുഖ്യത്തിൽ മെഡിക്കൽ ക്യാമ്പും, ലീഗൽ എയ്ഡ് ക്ലിനിക്കും നടത്തി. കൊമ്പുകുത്തി ഗവ: ട്രൈബൽ ഹൈസ്കൂളിൽ കോരുത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സന്ധ്യാ വിനോദ് അദ്ധ്യഷത വഹിച്ച യോഗം ജില്ലാ സെഷൻസ് ജഡ്ജ് എൻ ഹരികുമാർ ഉദ്ഘാടനം ചെയ്തു.. ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ശ്രീമതി റീനാദാസ് , സബ്ബ് ജഡ്ജ് സുധീഷ് കുമാർ എസ് ,ഫസ്റ്റ് ക്ലാസ്റ്റ് മജിസ്ട്രേറ്റ് നസീബ് എ അബ്ദുൾ റസാഖ്, മുൻസിഫ് ഷെറിൻ കെ.ജോർജ് , ബാർ അസ്സോസിയേഷൻ പ്രസിഡന്റ് അഡ്വ ജീരാജ് എന്നിവർ ക്ലാസ്സുകൾ നയിച്ചു. കൂടാതെ ജില്ലാ – ബ്ലോക്ക് – ഗ്രാമ പഞ്ചായത്തംഗങ്ങൾ ആശംസകൾ നേർന്നു.
ജില്ലാ സെഷൻസ് ജഡ്ജ് എൻ ഹരികുമാറിന്റെ നേതൃത്വത്തിൽ, കോരുത്തോട് ഗ്രാമ പഞ്ചായത്തിലെ ചകിരി മേട് ട്രൈബൽ സെറ്റിൽമെന്റ് കോളനി, മലബണ്ടാരങ്ങൾ താമസിക്കുന്ന മൂഴിക്കൽ ,കുപ്പക്കയം തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ചു.
മെഡിക്കൽ ക്യാമ്പിൽ അലോപ്പതി, ആയൂർവേദം , ഹോമിയോപ്പതി, നേത്ര വിഭാഗം എന്നീ വകുപ്പുകളും പങ്കെടുത്തു.