പാറത്തോട്ഗ്രാ മപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ ആഭിമുഖ്യത്തില്‍ വിഷു ചന്ത തുടങ്ങി
വിഷു ചന്ത ഉദ്ഘാടനം ചെയ്തു
കാഞ്ഞിരപളളി:പാറത്തോട് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ ആഭിമുഖ്യത്തില്‍ പഞ്ചായത്ത് ഓഫീസ് കോമ്പൌണ്ടില്‍ വച്ച് വിഷു, ഈസ്റ്ററിനോട് അനുബന്ധിച്ചുള്ള പച്ചക്കറി ചന്ത പൂഞ്ഞാര്‍ എം.എല്‍.എ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ഉദ്ഘാടനം ചെയ്തു. പാറത്തോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ഡയസ് കോക്കാട്ട്, കൂട്ടിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. സജിമോന്‍, കോരുത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. സന്ധ്യ വിനോദ് , എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. തങ്കമ്മ ജോര്‍ജുകുട്ടി, പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ജോര്‍ജ് മാത്യു, പാറത്തോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി. സിന്ധു മോഹനന്, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ റോജി ബേബി, പാറത്തോട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അനൂപ് എന്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു.