തൊടുപുഴയില്‍ പതിനേഴുകാരിയെ പീഡിപ്പിച്ച കേസില്‍ ഒരാള്‍ കൂടി പിടിയിലായി
ഇടുക്കി: തൊടുപുഴയില്‍ പതിനേഴുകാരിയെ പീഡിപ്പിച്ച കേസില്‍ ഒരാള്‍ കൂടി പിടിയിലായി. തൊടുപുഴ ഒളമറ്റം സ്വദേശി പ്രയേഷാണ് പിടികൂട്ടിയത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ തുടരന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. ഒന്നര വര്‍ഷത്തിനിടെ പതിനഞ്ചിലധികം പേര്‍ പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. പെണ്‍കുട്ടി ഗര്‍ഭിണിയായതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്.
പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടത് അമ്മയുടെയും മുത്തശ്ശിയുടെയും അറിവോടെയാണെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അമ്മക്കും മുത്തശ്ശിക്കുമെതിരെ കേസെടുക്കാനും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി നിര്‍ദേശം നല്‍കിയിരുന്നു.