മുണ്ടക്കയം കുട്ടിക്കാനം റോഡിൽ നിയന്ത്രണം വിട്ട കാർ സ്വകാര്യ ബസിലേക്ക് ഇടിച്ചു കയറി ഒരാൾക്ക് പരിക്ക്.
മുണ്ടക്കയം : നിയന്ത്രണം വിട്ട കാർ സ്വകാര്യ ബസിലേക്ക് ഇടിച്ചു കയറി ഒരാൾക്ക് പരിക്ക്. കുട്ടിക്കാനം- മുണ്ടക്കയം റൂട്ടിൽ മരുതുംമൂടിനു സമീപത്തായിരുന്നു അപകടം. കാർ യാത്രികൻ പരുക്കുകളോടെ രക്ഷപെട്ടു. ശനിയാഴ്ച്ച ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു അപകടം.കുമളിയിൽ നിന്നും തൊടുപുഴയിലേക്ക് പോകുകയാരുന്ന കാറും കോട്ടയത്തു നിന്നും കുമളി ഭാഗത്തേക്ക് വരികയായിരുന്ന ബസും തമ്മിലാണ് കൂട്ടിയിടിച്ചത്.
ഇവിടെ റോഡ് ഇടിഞ്ഞു പോയതിനാൽ വശങ്ങളിൽ വീപ്പ വച്ച് മറച്ചിരിക്കുകയാണ്. റോഡ് ഇടിഞ്ഞു കിടക്കാൻ തുടങ്ങിയിട്ട് കാലങ്ങളായിട്ടും ഇതുവരെ ഇവിടം നന്നാക്കാൻ അധികൃതർ തയാറായിട്ടില്ല. പെരുവന്താനം പോലിസ് മേൽ നടപടികൾ സ്വീകരിച്ചു.