വിവാഹം ഉറപ്പിച്ചിരുന്ന യുവതിയെ വീടിനുളളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
കോട്ടയം: തിരുവാർപ്പിൽ യുവതി തൂങ്ങിമരിച്ച നിലയിൽ. തിരുവാർപ്പ് കുളങ്ങരമഠത്തിൽ ഹരിപ്രിയ (25) ആണ് മരിച്ചത്. വിവാഹം ഉറപ്പിച്ചിരുന്ന യുവതിയെ വീടിനുളളിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം. മുറി തുറക്കാത്തതിനെ തുടർന്ന് ബന്ധുക്കൾ വാതിൽ തള്ളി തുറന്നതോടെയാണ് ഫാനിൽ തൂങ്ങി നിൽക്കുന്ന യുവതിയെ കണ്ടത്. തുടർന്ന് , ബന്ധുക്കൾ യുവതിയെ മെഡിക്കൽ കോളേജ് ആശുപതിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. തിരുവാർപ്പിൽ തന്നെയുള്ള യുവാവുമായി 25കാരിയുടെ വിവാഹം ഉറപ്പിച്ചിരിക്കുകയായിരുന്നു. അടുത്ത ദിവസം വിവാഹം നടക്കാനിരിക്കെയാണ് ദുരൂഹ മരണം