ധീരജ് വധക്കേസ്;മുഖ്യപ്രതി നിഖില്‍ പൈലിക്ക് ജാമ്യം
ധീരജ് വധക്കേസ്;മുഖ്യപ്രതി നിഖില്‍ പൈലിക്ക് ജാമ്യം
ഇടുക്കി ഗവ. എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥിയും എസ്എഫ്ഐ നേതാവുമായിരുന്ന ധീരജിനെ കുത്തിക്കൊന്ന കേസിലെ മുഖ്യപ്രതി നിഖില്‍ പൈലിക്ക് ജാമ്യം.
ഇടുക്കി സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ജനുവരി 10ന് ഇടുക്കി എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ഥിയായ ധീരജിനെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ നിഖില്‍ പൈലി കുത്തിക്കൊന്നത്. മറ്റ് ഏഴ് പ്രതികള്‍ക്കും നേരത്തെ ജാമ്യം ലഭിച്ചിരുന്നു. അറസ്റ്റിലായി 87 ദിവസത്തിന് ശേഷമാണ് നിഖില്‍ പൈലിക്ക് ജാമ്യം ലഭിക്കുന്നത്. കേസില്‍ രണ്ടാം തിയതി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
കേസില്‍ നിഖില്‍ പൈലിയെ ഒന്നാം പ്രതിയാക്കിയാണ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്.