ബൈക്ക് മോഷ്ടിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് ആൾക്കൂട്ടത്തിന്റെ മർദനമേറ്റു യുവാവ് മരിച്ചു
മലമ്പുഴ :ബൈക്ക് മോഷ്ടിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് ആൾക്കൂട്ടത്തിന്റെ മർദനമേറ്റു യുവാവ് മരിച്ചു.സംഭവം ഇന്ന് പുലർച്ചെയായിരുന്നു സംഭവം.മലമ്പുഴ കടുക്കാംകുന്ന് കണ്ണിയങ്കാട് മുസ്തഫയുടെ മകൻ റഫീക്ക് ( 27 ) ആണു മരിച്ചത് .
3 പേരെ നോർത്ത് പൊലീസ്ക സ്റ്റഡിയിലെടുത്തു .ഇന്നു പുലർച്ചെ 1.45 ന് ഒലവക്കോട് ജംക്ഷനിലാണു സംഭവം .
കടയുടെ മുന്നിൽ നിർ ത്തിയിട്ട ബൈക്ക് മോഷ്ടിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ചാണ് ഒരു സംഘം ആളു കൾ റഫീക്കിനെ മർദിച്ചതെന്നു പൊലീസ് പറഞ്ഞു .
മർദ്ദനത്തിൽ അവശനായി റഫീക്ക് കുഴഞ്ഞുവീണാണു മരിച്ചത് .സംഭവ ത്തിനുശേഷം രക്ഷപ്പെടാൻ ശ്രമിച്ച സംഘത്തെ നാട്ടുകാർ തടഞ്ഞുവച്ചു .പൊലീസെത്തി ഇവരെ കസ്റ്റഡിയിലെടുത്തു .മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. കൂടുതൽ പ്രതികളുണ്ടെന്നു പൊലീസ് സംശയിക്കുന്നുണ്ട്