സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ച് ഉത്തരവിറക്കി സർക്കാർ
തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ച് ഉത്തരവിറക്കി സർക്കാർ. ആൾക്കൂട്ട നിയന്ത്രണവും സാമൂഹിക അകലവും ഒഴിവാക്കി. എന്നാൽ മാസ്ക് മാസ്‌ക് ധരിക്കുന്നതിൽ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശം തുടരുമെന്നും ഉത്തരവിൽ പറയുന്നു.
ദുരന്ത നിയമ പ്രകാരമുള്ള എല്ലാ നിയന്ത്രണങ്ങളും നീക്കിയാണ് സംസ്ഥാന സർക്കാരിന്റെ ഉത്തരവ്. കേന്ദ്ര നിർദ്ദേശ പ്രകാരമാണ് സംസ്ഥാനം ഉത്തരവിറക്കിയത്. കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ പിൻവലിച്ചത്.