എരുമേലി കാളകെട്ടിയിൽ പ്ലസ് വൺ വിദ്യാർത്ഥിയെ അച്ഛൻ മർദ്ദിച്ചതായി പരാതി
എരുമേലി കാളകെട്ടിയിൽ പ്ലസ് വൺ വിദ്യാർത്ഥിയെ അച്ഛൻ മർദ്ദിച്ചു
എരുമേലി :പ്ലസ് വൺ വിദ്യാർത്ഥിയെ അച്ഛൻ മർദ്ദിച്ചതായി വിദ്യാർത്ഥിയുടെ പരാതി. കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കാളകെട്ടി മുട്ടത്തുപാറ വീട്ടിൽ സന്തോഷിനെതിരെ എരുമേലി
പോലീസ് കേസെടുത്തു.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം.
അയൽവാസിയുടെ വീട്ടിലേക്ക് പോയതിനാണ് കൂട്ടിയെ മർദ്ദിച്ചതെന്ന് എരുമേലി എസ്.ഐ അനീഷ് എം എസ് പറഞ്ഞു. എന്നാൽ കുട്ടിയും – അച്ഛനും മാത്രം താമസിക്കുന്ന വീട്ടിൽ വച്ച് മുമ്പും കുട്ടിയെ സന്തോഷ്
കുട്ടിയെ മർദ്ദിച്ചിരുന്നതായും നാട്ടുകാർ പറഞ്ഞു. മർദ്ദനത്തെ തുടർന്ന് കുട്ടി എരുമേലി ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.
ആശുപത്രിയിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സന്തോഷിനെതിരെ കേസെടുത്തതെനും എസ്.ഐ പറഞ്ഞു. ഇന്ന് വെളുപ്പിന് കാളകെട്ടിയിലെ വീട്ടിലെത്തിയ
പോലീസ് സംഘം സന്തോഷിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു