ഐഎന്‍ടിയുസി യുടെ നേതൃത്വത്തില്‍ മുപ്പത്തിയഞ്ചാം മൈല്‍ ഇന്ദിരാ ഭവന് മുന്നില്‍ സായാഹ്ന ധര്‍ണ്ണ നടത്തി
പെട്രോള്‍ ഡീസല്‍- പാചക വാതക-മണ്ണെണ്ണ വിലവര്‍ധനവില്‍ പ്രതിഷേധിച്ച് മുപ്പത്തിയഞ്ചാം മൈല്‍ ഡ്രൈവേഴ്‌സ് യൂണിയന്‍ ഐഎന്‍ടിയുസി യുടെ നേതൃത്വത്തില്‍ മുപ്പത്തിയഞ്ചാം മൈല്‍ ഇന്ദിരാ ഭവന് മുന്നില്‍ സായാഹ്ന ധര്‍ണ്ണ നടത്തി.മുന്‍ ഇടുക്കി ജില്ലാ ഡിസിസി പ്രസിഡന്റ് റോയി കെ പൗലോസ് ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു.യൂണിയന്‍ പ്രസിഡന്റ് സണ്ണി തട്ടുങ്കല്‍ അധ്യക്ഷത വഹിച്ചു. വീട്ടമ്മമാരെ പ്രതിനിധീകരിച്ച് വാര്‍ഡ് മെമ്പര്‍ സ്റ്റാന്‍ലി സണ്ണി പാചക വാതക സിലിണ്ടറില്‍ റീത്ത് സമര്‍പ്പിച്ചു.യൂണിയന്‍ ജനറല്‍ സെക്രട്ടറി വി സി ജോസഫ് വെട്ടിക്കാട്ട്,ഡി സി സി സെക്രട്ടറി ബെന്നി പെരുവന്താനം,ഡി സി സി മെമ്പറുമാരായ സി റ്റി മാത്യു ചരളയില്‍, ജോണ്‍ പി തോമസ്, സുരേഷ് ഓലിക്കല്‍,ജോസ് ഉള്ളാട്ട്, മണ്ഡലം പ്രസിഡന്റ്മാരായ ഷാജി പുല്ലാട്, സണ്ണി ആന്റണി തുരുത്തിപ്പള്ളി, ഐഎന്‍ടിയുസി ജില്ലാ സെക്രട്ടറി കെ കെ ജനാര്‍ദ്ദനന്‍, കെഎസ്യു ഇടുക്കി ജില്ലാ പ്രസിഡണ്ട് ടോണി തോമസ്, കെ എന്‍ രാമദാസ്, കെ ആര്‍ വിജയന്‍, എന്‍ എ വഹാബ്, റ്റി എ തങ്കച്ചന്‍, കെ ജെ ജോസുകുട്ടി യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിമാരായ എബിന്‍ കുഴിവേലി, ബ്ലോക്ക് സെക്രട്ടറി ശരത് ഒറ്റപ്ലാക്കന്‍, സ്റ്റാന്‍ലി സണ്ണി, ജോയി മാങ്കൂട്ടത്തില്‍, ഷിനോജ്, അസീം കുളത്തിങ്കല്‍, ഷമീര്‍, സുഭാഷ്, സജി,കുട്ടിച്ചന്‍, വാവച്ചന്‍,പി കെ ബെന്നി എന്നിവര്‍ സംസാരിച്ചു