ഇന്ധനവില വർദ്ധനവിനെതിരെ ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി യുവജന മാർച്ച് സംഘടിപ്പിച്ചു
കാഞ്ഞിരപ്പള്ളി: അന്യായമായ ഇന്ധനവില വർദ്ധനവിനെതിരെ യുവതയുടെ പ്രതിഷേധം.കേന്ദ്ര സർക്കാർ ഓഫീസുകളിലേക്ക് ഡിവൈഎഫ്ഐ നേതൃത്വത്തിൽ നടത്തിയ യുവജന മാർച്ചിൽ പ്രതിഷേധമിരമ്പി. കാഞ്ഞിരപ്പള്ളി ഹെഡ് പോസ്റ്റാഫീസിലേക്ക് നടത്തിയ മാർച്ച് ജില്ലാ സെക്രട്ടറി ബി.സുരേഷ്കുമാർ ഉദ്ഘാടനം ചെയ്തു.ബ്ളോക് പ്രസിഡണ്ട് എം.എ.റിബിൻ ഷാ അദ്ധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡണ്ട് അർച്ചന സദാശിവൻ, ജോ. സെക്രട്ടറി അൻഷാദ് ബി.ആർ, ജില്ലാ കമ്മറ്റിയംഗം കെ.ആർ.സെയ്ൻ, അയൂബ് ഖാൻ, ബി.ആർ.ബിബിൻ, നിഷാദ് പി.എൻ. എന്നിവർ പ്രസംഗിച്ചു