പി സി ജോർജിനെതിരെ ആഞ്ഞടിച്ച് എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പളളി നടേശൻ
കാഞ്ഞിരപ്പള്ളി :പി സി ജോർജിനെതിരെ ആഞ്ഞടിച്ച് എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പളളി നടേശൻ.ജനം വളരെ ആഗ്രഹിച്ച മാറ്റമാണ്പൂഞ്ഞാറിലിത്തവണയുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു.മാറി മാറി കാലുമാറുന്ന പൂഞ്ഞാറിലെ പൂഞ്ഞാനെ പോലൊരാളെ താനിന്ന് വരെ കണ്ടിട്ടില്ല.
ഓരോ ജാതിയെയും തരം പോലെ കൊണ്ട് നടന്നയാൾ സ്വന്തം മകൻ വിവാഹം കഴിച്ചപ്പോൾ പെണ്ണിനെ മതം മാറ്റിയെന്നും വെള്ളാപ്പള്ളി ആരോപിച്ചു.
കോട്ടയം കാഞ്ഞിരപ്പള്ളിയിൽ അൻപത്തഞ്ചാം നമ്പർ എസ് എൻ ഡി പി ശാഖാ യോഗം സംഘടിപ്പിച്ച സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിൻ്റെ പരാമർശം.