പെരുവന്താനത്ത്കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധറാലിയും സംഗമവും നടത്തി
പെരുവന്താനം ഗ്രാമപഞ്ചായത്ത് ഭരണസമതിക്കെതിരെ എൽ ഡി എഫ്ന ടത്തുന്ന വ്യാജ പ്രചരണങ്ങളിൽ പ്രധിക്ഷേധിച്ചും, 2015- 2020 കാലഘട്ടത്തിലെ എൽ ഡി എഫ്ഭ രണത്തിൻ്റെ കോടികളുടെ അഴിമതി ആരോപണങ്ങളിൽ എത്രയും വേഗം നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടും പെരുവന്താനം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ കല്ലേപാലത്തുനിന്ന് പ്രകടനമായി ആരംഭിച്ച് നുപ്പത്തിയഞ്ചാം മൈയിലിൽ വമ്പിച്ച പ്രതിക്ഷേധ സംഗമം നടത്തി.യോഗത്തിൽ മണ്ഡലം പ്രസിഡന്റ് ഷാജി പുല്ലാട്ട് അധ്യക്ഷത വഹിച്ചു. ഇടുക്കി ഡിസിസി പ്രസിഡന്റ് സിപി മാത്യു ഉത്ഘാടനം ചെയ്തു. കഴിഞ്ഞ എൽ ഡി എഫ് സമിതിയുടെ അഴിമതി കഥകൾ തെളിവ് സഹിതം അക്കമിട്ട് നിരത്തി കൊണ്ട് പെരുവന്താനം പഞ്ചായത്ത് പ്രസിഡണ്ട് ഡോമിന സജി യോഗത്തിൽ വിശദീകരിച്ചു.കോൺഗ്രസ് ജില്ലാ, ബ്ലോക്ക്, മണ്ഡലം ഭാരവാഹികൾ, യൂത്ത് കോൺഗ്രസ്, കെ എസ്ഭാ യു ഭാരവാഹികൾ, ജനപ്രതിനിധികൾ, കോൺഗ്രസ് പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു..പഞ്ചായത്ത് പ്രസിഡന്റ് ഡോമിന സജി, ഷാജഹാൻ മഠത്തിൽ ബെന്നി പെരുവന്താനം, ,വിസി ജോസഫ് വെട്ടിക്കാട്ട്,റ്റി എൻ മധുസൂദനൻ, സി റ്റി മാത്യു ചരളയിൽ, ജോൺ പി തോമസ്, ജാൻസി ടോമി,കെ കെ,ജനാർദ്ദനൻ, വിജയൻ, സണ്ണി തുരുത്തിപ്പള്ളി, , സണ്ണി തട്ടുങ്കൽ, കെ എൻ രാമദാസ്,സുരേഷ് ഓലിക്കൽ, വഹാബ്, റ്റി എ തങ്കച്ചൻ,കെ ജെ ജോസ്കു ട്ടി,എബിൻ കുഴിവേലി, ശരത് ഒറ്റപ്ലാക്കൻ,ഗ്രാമപഞ്ചായത്ത് മെമ്പറുമാരായ ഷീബ ബിനോയ്, ഗ്രേസിജോസ് , ഈ aarബൈജു, സിജി എബ്രഹാം ,തുങ്ങിയവർ സംസാരിച്ചു.