ചെന്നാപ്പാറയിലും ഇ ഡി കെ യിലും മാറി മാറി പ്രത്യക്ഷപ്പെട്ട് പുലി. കൂടുമായി വനംവകുപ്പും പിന്നാലെ
ചെന്നാപ്പാറയിലും ഇ ഡി കെ യിലും മാറി മാറി പ്രത്യക്ഷപ്പെട്ട് പുലി. കൂടുമായി വനംവകുപ്പും പിന്നാലെ
മുണ്ടക്കയം: ഇന്ന് ചെന്നാപാറയിൽ പൊങ്ങിയാൽ നാളെ നാളെ പ്രത്യക്ഷപ്പെടുന്നത് ഇ ഡി കെ യിൽ.. ടി ആർ ആൻഡ് എസ്റ്റേറ്റിനുള്ളിൽ മാസങ്ങളായി ഒളിച്ചുകളി നടത്തുന്ന പുലി ഭീതിയിലാഴ്ത്തി വട്ടംചുറ്റി ക്കുന്നത് വനംവകുപ്പ് ഉദ്യോഗസ്ഥരെയും നാട്ടുകാരെയും
നിലവിൽ കൊമ്പുകുത്തി യിലും ചെന്നാപ്പാറയിലും ഇ ഡി കെ യിലും കുപ്പക്കയത്തും പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. ഇ ഡി കെ യിൽ പുലി പശുക്കിടാവിനെ പിടിച്ചതിനെ തുടർന്ന് തേക്കടിയിൽനിന്നും കൂടെത്തിച്ച് കെണി ഒരുക്കിയിരുന്നു.ഈ സമയത്താണ് ചെന്നാപ്പാറയിൽ വീണ്ടും പുലിയുടെ ആക്രമണം ഉണ്ടാകുന്നത്. തുടർന്ന് ഇ ഡി കെ യിൽ സ്ഥാപിച്ച കൂട് ചെന്നാപ്പാറയിലേക്ക് മാറ്റി സ്ഥാപിച്ചു കെണിയൊരുക്കി കാത്തിരിക്കുന്നതിടയിലാണ് ഇ ഡി കെ യിൽ വീണ്ടും പുലി പശുക്കിടാവിനെ ആക്രമിച്ചത്. ഇതിനെ തുടർന്ന് ചെന്നാപ്പാറയിൽ സ്ഥാപിച്ചിരുന്ന കൂട് ഇ ഡി കെ യിലേക്ക് മാറ്റി സ്ഥാപിച്ച് കെണിയൊരുക്കി കാത്തിരിക്കുകയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ.
മാസങ്ങൾ കഴിഞ്ഞിട്ടും പുലിയുടെ ആക്രമണം തുടരുമ്പോൾ എസ്റ്റേറ്റിനുള്ളിലെ തൊഴിലാളികളും ഭീതിയിലാണ് ഏതുനിമിഷവും എവിടെവേണമെങ്കിലും പുലി പ്രത്യക്ഷപ്പെടാം എന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. അതിനിടെ ചെന്നാപ്പാറ യിലും ഇ ഡി കെ യിലും എത്തിയത് രണ്ടു പുലികൾ ആണോ എന്ന് സംശയവും ബലപ്പെടുന്നുണ്ട്