പഞ്ചായത്തുകളിലെ ഫ്രണ്ട് ഓഫീസ് സേവനങ്ങൾ ഇന്നും നാളെയും തടസ്സപ്പെടും
കോട്ടയം :ഗ്രാമപഞ്ചായത്തിൽനിന്ന് പൊതുജനങ്ങൾക്ക്് ലഭ്യമാകുന്ന ഫ്രണ്ട് ഓഫീസ് സേവനങ്ങൾ ഇന്നും നാളെയും (ഏപ്രിൽ ഒന്ന്, രണ്ട് തീയതികളിൽ) തടസപ്പെടും. സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുള്ള ഗ്രാമപഞ്ചായത്തുകളിലെ സേവനങ്ങൾ ഓൺലൈനായി ലഭ്യമാക്കുന്നതിനുള്ള സോഫ്റ്റ് വേറായ ഇന്റഗ്രേറ്റഡ് ലോക്കൽ ഗവേണൻസ് മാനേജ്‌മെന്റ് സിസ്റ്റം എല്ലാ പഞ്ചായത്തുകളിലും വിന്യസിക്കുന്നതിന്റെ ഭാഗമായി ഏപ്രിൽ ഒന്ന്, രണ്ട് തീയതികളിൽ അപേക്ഷകൾ ഫ്രണ്ട് ഓഫീസ് മുഖേന സ്വീകരിക്കില്ലെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.