കണ്ണിമലയിൽ പാതയോരത്ത് മാലിന്യനിക്ഷേപം. പ്രതിഷേധവുമായി നാട്ടുകാർ
കണ്ണിമലയിൽ പാതയോരത്ത് മാലിന്യനിക്ഷേപം. പ്രതിഷേധവുമായി നാട്ടുകാർ
മുണ്ടക്കയം: മുണ്ടക്കയം എരുമേലി റോഡിൽ കണ്ണി മലയിൽ പാതയോരത്ത് മാലിന്യം കുന്നുകൂടുന്നു പ്രതിഷേധവുമായി നാട്ടുകാർ.വീടുകളിൽ നിന്നും വ്യാപാരസ്ഥാപന ങ്ങളിൽ നിന്നും തള്ളുന്ന മാലിന്യങ്ങൾ പാതയോരത്ത് കുമിഞ്ഞുകൂടി ദുർഗന്ധം പരത്തുകയാണ്. നാട്ടുകാർ പഞ്ചായത്തിലും ആരോഗ്യ പ്രവർത്തകർക്കും പരാതി നൽകിയിട്ടും നടപടിയെടുക്കുന്നില്ലെന്നാണ് ആരോപണം. റോഡിലൂടെ ഇപ്പോൾ മൂക്കുപൊത്താതെ നടന്നു പോകാൻ പറ്റാത്ത അവസ്ഥയാണെന്ന് നാട്ടുകാർ പറയുന്നു. വേനൽമഴയിൽ മാലിന്യം ഒലിച്ചിറങ്ങി സാംക്രമികരോഗങ്ങൾ പരക്കുവാനും കാരണമാകുമെന്നും നാട്ടുകാർ പറയുന്നു