പമ്പാവാലിയിൽ പ്ലസ് വൺ വിദ്യാർത്ഥിനി മുങ്ങി മരിച്ചു.
പമ്പാവാലിയിൽ പ്ലസ് വൺ വിദ്യാർത്ഥിനി മുങ്ങി മരിച്ചു.
കണമല : കൂട്ടുകാരികളുമായി നദിയിൽ കുളിക്കുന്നതിനിടെ പ്ലസ് വൺ വിദ്യാർത്ഥിനി കയത്തിൽ മുങ്ങി മരിച്ചു. നാറാണംതോട് അമ്പലപറമ്പിൽ വിനോദിൻ്റെ മകളും വെൺകുറിഞ്ഞി എസ്എൻഡിപി ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയുമായ നന്ദന (17) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം നാല് മണിയോടെ തുലാപ്പള്ളി ആലപ്പാട്ട് ജംഗ്ഷന് സമീപം പാപ്പിക്കയത്തിൽ വെച്ചാണ് അപകടം. നന്ദന ഉൾപ്പടെ കുളിക്കാനിറങ്ങിയ മൂന്നു പേരാണ് അപകടത്തിൽ പെട്ടത്. രണ്ടു പേരെ നന്ദനയുടെ പിതൃ സഹോദരനും നാട്ടുകാർക്കും രക്ഷിക്കാനായി. പമ്പ പോലിസ് എത്തി മേൽനടപടികൾ സ്വീകരിച്ചു.